കൊച്ചി: സാഹിത്യ അക്കാദമി ചെയര്‍മാന്‍ കെ സച്ചിദാനന്ദന്‍ ക്ലീഷേ എന്ന് പറഞ്ഞ് അപമാനിച്ച പാട്ട് ഹിറ്റാക്കി കാണിക്കുമെന്ന് കവി ശ്രീകുമാരന്‍ തമ്പി. രണ്ട് മാസത്തിനകം പാട്ട് റെക്കോര്‍ഡ് ചെയ്ത് യുട്യൂബില്‍ പ്രസിദ്ധീകരിക്കും. ജനങ്ങള്‍ പാട്ട് അംഗീകരിക്കുമെന്നതില്‍ ഒരു സംശയവുമില്ല. കേരള സാഹിത്യ അക്കാദമിക്ക് വേണ്ടി ഒരു രചനയും നടത്താന്‍ തയ്യാറല്ലെന്നും, അവരില്‍ നിന്ന് ഒരു അവാര്‍ഡ് പോലും സ്വീകരിക്കില്ലെന്നും ശ്രീകുമാരന്‍ തമ്പി മാധ്യമങ്ങളോട് പ്രതികരിച്ചു.
വിവാദങ്ങള്‍ക്കിടെ, കേരളഗാനം പാട്ട് പാടികൊണ്ടായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ മറുപടി. സച്ചിദാനന്ദന്‍ ക്ലീഷേ എന്ന് പറഞ്ഞ കവിതയിലെ, പദങ്ങള്‍ എണ്ണി എണ്ണി പറഞ്ഞ ശ്രീകുമാരന്‍ തമ്പി ഇതിലെ അംഗീകരിക്കാന്‍ കഴിയാത്ത പദം ഏതെന്ന് വ്യകതമാക്കണമെന്നും പറയുന്നു. എഴുതി നല്‍കിയ കവിതയ്ക്ക് സാഹിത്യ അക്കാദമി കമ്മിറ്റിയുടെ അപ്പ്രൂവല്‍ വാങ്ങേണ്ട ഗതികേടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.