പാലക്കാട് മങ്കര ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥിനിയുടെ ശരീരത്തില്‍ വിഷപ്പാമ്പ് കയറിയിറങ്ങി. നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ശരീരത്തിലൂടെ ക്ലാസ് മുറിയില്‍ വെച്ചാണ് വിഷപ്പാമ്പ് കയറി ഇറങ്ങിയത്.
രാവിലെ 9 മണിയോടെയാണ് സംഭവം. രാവിലെ സ്കൂളിലെത്തിയ വിദ്യാര്‍ത്ഥിനി ക്ലാസ് മുറി തുറന്നപ്പോള്‍ പാമ്പിനെ ചവിട്ടുകയായിരുന്നു. കുട്ടിയുടെ കാലില്‍ പാമ്പ് വരിഞ്ഞുമുറുക്കി. കാല് ശക്തമായി കുടഞ്ഞപ്പോള്‍ പാമ്പ് പിടിവിടുകയായിരുന്നു.
പാമ്പ് കടിച്ചുവെന്ന സംശയത്താല്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പാമ്പ് കടിച്ച ലക്ഷണങ്ങള്‍ ഒന്നുമില്ലെന്നും 24മണിക്കൂര്‍ നിരീക്ഷണത്തില്‍ വയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
സ്കൂളും പരിസരവും കാടുപിടിച്ചു കിടക്കുന്നതാണ് പാമ്പ് ക്ലാസ് മുറി വരെ എത്താന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.