X

സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

തുടര്‍ച്ചയായ ഇടിവിന് ശേഷം സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഇന്ന് ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5770 രൂപയായി.

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,160 രൂപയിലുമെത്തി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5 രൂപ വര്‍ധിച്ച് 4780 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 2023 ഡിസംബര്‍ 28നാണ് സ്വര്‍ണവില റെക്കോര്‍ഡിട്ടത്. അന്ന് ഗ്രാമിന് 5890 ഉം പവന് 47120 രൂപയായിരുന്നു വില.

webdesk14: