X

കർഷകന് പുല്ലുവില പോലുമില്ലാത്ത അവസ്ഥ: കുറുക്കോളി മൊയ്തീൻ

പാലക്കാട്: കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷകർക്ക് പുല്ലുവില പോലും കൽപിക്കുന്നില്ലെന്ന് സ്വതന്ത്ര കർഷക സംഘം സംസ്ഥാന പ്രസിഡൻ്റ് കുറുക്കോളി മൊയ്തീൻ എം എൽ എ അഭിപ്രായപ്പെട്ടു. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് ബജറ്റിൽ വാഗ്ദാനം ചെയ്ത മോദി സർക്കാർ ഇപ്പോൾ കർഷകരുടെ വരുമാനം ഇടിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നെല്ല് സംഭരിക്കാതെയും കർഷകരുടെ ജീവനും ഭീഷണി നേരിടുന്ന വന്യമൃഗശല്യത്തിന് പരിഹാരം കാണാതെയും ജപ്തി ഭീഷണിയിലൂടെയും കർഷകരെ ദ്രോഹിക്കുന്ന നയമാണ് സംസ്ഥാന സർക്കാരും സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്വതന്ത്ര കർഷകസംഘം ജില്ലാ കമ്മിറ്റി പാലക്കാട് കലക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡണ്ട് എംപി. എ ബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു .സംസ്ഥാന ജനറൽ സെക്രട്ടറി കളത്തിൽ അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി .മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് മരക്കാർ മാരായമംഗലം, ജനറൽ സെക്രട്ടറി അഡ്വ. ടി. എ സിദ്ദീഖ് , കർഷക സംഘം സംസ്ഥാന നേതാക്കളായ കെ കെ അബ്ദുറഹ്മാൻ മാസ്റ്റർ , അഹമ്മദ് പുന്നക്കൽ ,നസീർ വളയം ,ജില്ലാ ജനറൽ സെക്രട്ടറി കെ ടി എ ലത്തീഫ്, ട്രഷറർ പി.കെഅബ്ദുള്ളക്കുട്ടി ,കെ.കെ.എ അസീസ് ,എം എം ഹമീദ്, അഡ്വ. നാസർ കൊമ്പത്ത്, അബ്ദുറഹീം അയിലൂർ, കെ.പി ജലീൽ , എസ്. കുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.

webdesk17: