X

സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെല്ലാം ഇനി ഒറ്റ രജിസ്‌ട്രേഷന്‍ സീരീസ്

സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെല്ലാം ഇനി മുതല്‍ കെ.എല്‍ 90 എന്ന ഒറ്റ രജിസ്‌ട്രേഷന്‍ സീരീസ്. വാഹനങ്ങളെല്ലാം ഒറ്റ ആര്‍ടി ഓഫിസില്‍ രജിസ്റ്റര്‍ ചെയ്യുന്ന സംവിധാനമാണ് നിലവില്‍ വരുന്നത്. എല്ലാ വാഹനങ്ങളും തിരുവനന്തപുരത്ത് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ്-2 ല്‍ രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനമായി.

കെ.എല്‍ 90 എ സംസ്ഥാന സര്‍ക്കാര്‍, കെ.എല്‍ 90 ബി കേന്ദ്രസര്‍ക്കാര്‍, കെ.എല്‍ 90 സി തദ്ദേശ സ്ഥാപനങ്ങള്‍, കെ.എല്‍ 90 ഡി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മറ്റു സ്ഥാപനങ്ങള്‍ എന്നിങ്ങനെയാണ് നല്‍കുക.

സര്‍ക്കാര്‍ വാഹനങ്ങളുടെ കണക്കെടുക്കാനും വാഹനങ്ങളുടെ കാലാവധി കഴിയുന്നത് അറിയാനുമാണ് പുതിയ സംവിധാനം. നിലവില്‍ അതതു ജില്ലകളിലെ ആര്‍ടി ഓഫിസുകളില്‍ രജിസ്റ്റര്‍ ചെയ്ത സര്‍ക്കാര്‍ വാഹനങ്ങളും ഈ ഓഫിസില്‍ റീ രജിസ്‌ട്രേഷന്‍ നടത്തണം. എല്ലാ പഞ്ചായത്തുകളുടെയും വാഹനങ്ങള്‍ തിരുവനന്തപുരത്താകും രജിസ്റ്റര്‍ ചെയ്യുക. ഇത് ഓണ്‍ലൈന്‍ വഴി ചെയ്യാനും അവസരമുണ്ട്.

webdesk13: