X

കളിപ്പാട്ടം എടുക്കാന്‍ പോയ ഏഴ് വയസുകാരി തിരിച്ചെത്തിയത് കരഞ്ഞുകൊണ്ട്; മുന്‍ എസ്‌ഐ ബലാത്സംഗം ചെയ്തതായി പരാതി

ബംഗളൂരുവില്‍ ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ 74കാരനായ റിട്ടയേഡ് എസ്.ഐ അറസ്റ്റില്‍. കുട്ടിയുടെ കുടുംബം പ്രതിയുടെ വീടിന് മുകളില്‍ വാടകക്ക് താമസിച്ചു വരികയായിരുന്നു. കുട്ടിയുടെ കളിപ്പാട്ടം താഴേക്ക് വീണത് എടുക്കാന്‍ പോയ പെണ്‍കുട്ടി കരഞ്ഞു കൊണ്ടാണ് തിരിച്ചെത്തിയത്. കാര്യങ്ങള്‍ തിരക്കിയ അമ്മയോട് കുട്ടി കാര്യങ്ങള്‍ പറയുകയായിരുന്നു.

ഉടനെ തന്നെ പിതാവ് ഇയാളുടെ അടുത്തെത്തി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ഭീഷണിപ്പെടുത്തുകയും രൂക്ഷമായി സംസാരിക്കുകയും ചെയ്തു. ഇയാളുടെ മകനും പൊലീസ് ഉദ്യോഗസ്ഥനാണ്. ഇയാളും ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.

ശേഷം നല്‍കിയ പരാതിയില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. മകനെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

webdesk11: