X

ത്യശൂര്‍ പുഴയില്‍ വീണ് ഏഴു വയസുകാരന്‍ മരിച്ചു

ത്യശൂര്‍ കയ്പമംഗലം ചളിങ്ങാട് പുഴയില്‍ വീണ് ഏഴു വയസുകാരന്‍ മരിച്ചു. ചളിങ്ങാട് കരീം ഹാജി പള്ളിക്ക് സമീപം മുട്ടുങ്ങല്‍ വീട്ടില്‍ നൗഷാദ് – നദീറ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഫര്‍ഹാനാണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. വീടിന്റെ മുന്നൂറ് മീറ്റര്‍ അകലെയുള്ള കനോലി കനാലിലാണ് വീണത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് സൈക്കിളും, ചെരിപ്പും പുഴക്കരികില്‍ കണ്ടത്. നാട്ടുകാര്‍ വലവീശി കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടി അഞ്ച് മണിയോടെ ഒറ്റക്ക് സൈക്കിള്‍ ചവിട്ടി പോകുന്നത് സമീപത്തെ സി.സി.ടി വി യില്‍ പതിഞ്ഞിട്ടുണ്ട്.

മതിലകം സെന്റ് ജോസഫ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ഫര്‍ഹാന്‍. മൃതദേഹം ഇരിങ്ങാലക്കുട സഹകരണ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കയ്പമംഗലം പോലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കും. സഹോദരങ്ങള്‍: മുഹമ്മദ് റൈഹാന്‍, നൗറിന്‍ ഫാത്തിമ.

 

webdesk11: