X
    Categories: indiaNews

കേന്ദ്രത്തിന് തിരിച്ചടി; ഡല്‍ഹിയില്‍ ഭരണപരമായ അധികാരം സംസ്ഥാന സര്‍ക്കാരിനെന്ന് സുപ്രീം കോടതി

കേന്ദ്രസര്‍ക്കാരുമായി ഡല്‍ഹിയില്‍ ഭരണപരമായ അധികാരത്തെ ചൊല്ലിയുള്ള വടംവലി തുടരുന്നതിനിടെ ഡല്‍ഹി സര്‍ക്കാരിന് അനുകൂലമായി സുപ്രധാന വിധിയുമായി സുപ്രീംകോടതി.

പോലീസ്,ലാന്‍ഡ്,പബ്ലിക് ഓര്‍ഡര്‍ എന്നിവ ഒഴിച്ചുള്ള അധികാരങ്ങള്‍ സംസ്ഥാനത്തിനാണെന്ന് സുപ്രീംകോടതി വിധിച്ചു.
മന്ത്രിസഭയുടെ നിര്‍ദേശപ്രകാരമാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്.ഭരിക്കാനുള്ള അധികാരം തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണെന്നും സുപ്രീംകോടതി വിധിച്ചു.

ഡല്‍ഹിയിലെ ഭരണ നിര്‍വഹണം സംബന്ധിച്ച് അരവിന്ദ് കെജരിവാള്‍ സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കത്തിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ നിര്‍ണായക വിധി. ലെഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയാണെന്ന് ആരോപിച്ച് ഡല്‍ഹി സര്‍ക്കാര്‍ ആണ് കോടതിയെ സമീപിച്ചത്.

webdesk11: