കൊല്ലം: കണ്ണനല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന് തീപിടിച്ച് അപകടം. കുണ്ടറ നാന്തിരിക്കല്‍ ട്രിനിറ്റി ലൈസിയം സ്‌കൂളിന്റെ ബസ്സാണ് പൂര്‍ണമായി കത്തിനശിച്ചത്. വൈകുന്നേരം അഞ്ചിനായിരുന്നു അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
ബസിനകത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട െ്രെഡവര്‍ ഉടനെ തന്നെ ബസ് ഒതുക്കി നിര്‍ത്തി ബസ്സിനുള്ളിലുണ്ടായിരുന്നവരെ പുറത്ത് ഇറക്കിയതിനാല്‍ വലിയ ദുരന്തം ഒഴിവായി.
ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെ സ്ഥലത്തെത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം.