കോഴിക്കോട് : ക്രിമിനല്‍ പോലീസ് – സംഘപരിവാര്‍ – മാഫിയാ കൂട്ട്‌കെട്ടിനെതിരെ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് യു.ഡി.വൈ.എഫ് സംസ്ഥാന കമ്മറ്റി നടത്തിയ നിയമസഭാ മാര്‍ച്ചിനെ തുടര്‍ന്ന് റിമാന്‍ഡിലായ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് നാളെ (ചൊവ്വാഴ്ച) കോഴിക്കോട് സ്വീകരണം നല്‍കും.
ഫിറോസിനെ കൂടാതെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. കാര്യറ നസീര്‍, ടി പി എം ജിഷാന്‍, അഡ്വ. ഫാത്തിമ തെഹ്ലിയ, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍, യൂത്ത് ലീഗ് പ്രവര്‍ത്തകരായ അസ്ലം ചവറ, ജുബൈര്‍ കരീറ്റിപ്പറമ്പ്, നഷീദ് മഞ്ചേരി, അഫ്‌നീദ് തലശ്ശേരി എന്നിവരെയും വൈകുന്നേരം 3 മണിക്ക് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും സ്വീകരിച്ചു ആനയിക്കും.
ഇത് സംബന്ധിമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ സംസ്ഥാന ട്രഷറര്‍ പി. ഇസ്മായിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.എം.എ റഷീദ്, സി. ജാഫര്‍ സാദിഖ്, ഷഫീഖ് അരക്കിണര്‍, സിറാജ് ചിറ്റേടത്ത്, സമദ് നടേരി, മന്‍സൂര്‍ മാങ്കാവ്, സിറാജ് കിണാശ്ശേരി, നസീഫ് കൊടുവള്ളി, ഐ. സല്‍മാന്‍, നിസാര്‍ പറമ്പില്‍, ബഷീര്‍ മുഖദാര്‍, കോയമോന്‍ പുതിയപാലം, ഇര്‍ഷാദ് മാനു, റിഷാദ് പുതിയങ്ങാടി സംസാരിച്ചു.