X
    Categories: indiaNews

5 വര്‍ഷംനീണ്ട ബന്ധം സമ്മതത്തോടെയല്ലെന്ന് കരുതാനാവില്ല; ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ല- കോടതി

വിവാഹ വാഗ്ദാനം നല്‍കി അഞ്ചുവര്‍ഷത്തോളം പീഡിപ്പിച്ചുവെന്ന പരാതിയില്‍ കുറ്റാരോപിതനായ വ്യക്തിക്കെതിരെ ബലാത്സംഗ കുറ്റം റദ്ദാക്കി കര്‍ണാടക ഹൈക്കോടതി. ഹൈക്കോടതി ജഡ്ജി എം നാഗ പ്രസന്നയാണ് വിധി പുറപ്പെടുവിച്ചത്.

തനിക്കെതിരെ ബലാത്സംഗം കുറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബാംഗ്ലൂര്‍ സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. താനും പരാതിക്കാരുമായി പ്രണയത്തിലായിരുന്നുവെന്നാണ് ഇയാള്‍ വാദിക്കുന്നത്. ശേഷം ജാതിപരമായ പ്രശ്‌നങ്ങള്‍ കൊണ്ട് വിവാഹിതരാവാന്‍ സാധിക്കാതിരുന്നു, പരാതിക്കാരന്‍ പറയുന്നു.

ഒരു ദിവസം രണ്ടു ദിവസമോ അല്ല കൃത്യമായി പറയുകയാണെങ്കില്‍ അഞ്ച് വര്‍ഷം. ഇത്രയും കാലം ഒരു സ്ത്രീയുടെ അനുമതി ഇല്ലാതെ ഇവര്‍ ബന്ധത്തില്‍ തുടര്‍ന്നുവെന്ന് കരുതാനാവില്ല. അതുകൊണ്ട് ഐപിസി 375 ( സമ്മതപ്രകാരമല്ലാതെ ഒരു വ്യക്തിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്) ഐപിസി 376 ( ബലാത്സംഗം കുറ്റം) എന്നിവ നിലനില്‍ക്കെന്നും കോടതി ചൂണ്ടിക്കാട്ടി.

webdesk11: