X

വിഴിഞ്ഞം തീരക്കടലില്‍ അപൂര്‍വ ജലസ്തംഭം ദൃശ്യമായി

വിഴിഞ്ഞം തീരക്കടലില്‍ അപൂര്‍വ ജലസ്തംഭം ദൃശ്യമായി. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. വിഴിഞ്ഞം തീരക്കടലിനോട് ചേര്‍ന്ന് അരമണിക്കൂറോളമാണ് ജലസ്തംഭമുണ്ടായത്. വിഴിഞ്ഞം പ്രദേശത്ത് നേരത്തെ തന്നെ മഴ മുന്നറിയിപ്പും കടലാക്രമണ സാധ്യതാ മുന്നറിയിപ്പും നല്‍കിയിരുന്നു. ഇതോടെ വന്‍ അപകടമാണ് ഒഴിവായത്.

ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികളും കടലില്‍ ഇറങ്ങിയത് കുറവായിരുന്നു. മുമ്പ് ഈ പ്രതിഭാസത്തിന് ശേഷം ഓഖി ചുഴലിക്കാറ്റ് വീശി വന്‍ ദുരന്തമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സാധാരണ പത്ത് മുതല്‍ ഇരുപത് മിനുറ്റ് വരെയാണ് ജലസ്തംഭം കാഴ്ചയുണ്ടാകുക.

 

 

webdesk17: