X

എറണാകുളത്ത് അത്യപൂര്‍വമായ ലൈം രോഗം റിപ്പോര്‍ട്ട് ചെയ്തു

കൊച്ചി: എറണാകുളം ജില്ലയില്‍ ആദ്യമായി അത്യപൂർവ രോഗമായ ലൈം രോഗം റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ചത് ലിസി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന കൂവപ്പടി സ്വദേശിയായ 56-കാരനിലാണ്. രോഗിക്ക് ലൈം രോഗത്തിനുള്ള ചികിത്സ ആരംഭിച്ചതോടെ ആരോഗ്യം മെച്ചപ്പെടുകയും തുടർന്ന് ഡിസംബർ 26-ന് ആശുപത്രി വിടുകയും ചെയ്തു. രോഗിയുടെ രക്തം പരിശോധനയ്ക്കായി ആശുപത്രി അധികൃതർ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയക്കുകയും അവിടെയും രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

ഈ ബാക്ടീരിയ മനുഷ്യശരീരത്തിലെത്തുന്നത് ഒരു പ്രത്യേകതരം ചെള്ളിൻ്റെ കടിയേല്‍ക്കുന്നതിലൂടെയാണ് . ചർമത്തില്‍ ചൊറിച്ചിലും തടിപ്പും, ചെള്ളുകടിച്ച പാട് തുടങ്ങിയവ രോഗ ലക്ഷണങ്ങളാണ്. ഈ രോഗത്തിന് പൊതുവെ നല്‍കാറുള്ളത് ആൻറിബയോട്ടിക് ഉപയോഗിച്ചുള്ള ചികിത്സാരീതിയാണ്.

webdesk14: