തൃശ്ശൂര്‍ ഇരിങ്ങാലക്കുടയില്‍ സഹപാഠിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത കോളേജ് വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു. ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജിലെ വിദ്യാര്‍ഥിയായ ടെന്‍സനാണ് കുത്തേറ്റത്. ആക്രമിച്ച യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. കാറളം സ്വദേശി സാഹിര്‍ ആലുവ സ്വദേശി രാഹുല്‍ എന്നിവരാണ് പിടിയിലായത്.
ഇന്ന് ( ബുധന്‍)രാവിലെയാണ് സംഭവം. സഹപാഠിയായ വിദ്യാര്‍ഥിനിയെ യുവാക്കള്‍ ശല്യം ചെയ്തതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടെയാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. അക്രമികള്‍ അക്രമത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിന്തുടര്‍ന്ന് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കുത്തേറ്റ ടെന്‍സന്‍ നിലവില്‍ ആശുപത്രിയിലാണ്.