കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ തുടരുന്ന ജനാധിപത്യ ധ്വംസനത്തിനെതിരെയും പ്രതികരിക്കുന്നവരെ പ്രതികളാക്കുന്ന ഫാസിസ്റ്റ് സമീപനത്തിനെതിരെയും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ റാലി ജൂലൈ 6ന് കോഴിക്കോട് നടക്കും.
മുതലക്കുളം മൈതാനിയില്‍ വൈകീട്ട് 3ന് നടക്കുന്ന റാലിയെ ഡോ. ശശി തരൂര്‍ എംപി, ഇടി മുഹമ്മദ് ബഷീര്‍ എം.പി എന്നിവര്‍ അഭിവാദ്യം ചെയ്യും. സര്‍ക്കാരിന്റെ മനുഷ്യത്വ വിരുദ്ധതക്കെതിരെ പ്രതികരിച്ചവരുടെ വീടുകള്‍ കഴിഞ്ഞ ദിവസം പൊളിച്ചത് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ബിജെപി സര്‍ക്കാരിന്റെ ന്യൂനപക്ഷ വേട്ട തുടരുന്നതിനിടെയാണ് അവര്‍ക്ക് വേണ്ടി ശബ്ദിക്കുന്നവരെ കൂടി ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുള്ളത്. നുപൂര്‍ ശര്‍മയുടെ വര്‍ഗീയത പുറംലോകത്തെത്തിച്ച ജേണലിസ്റ്റ് മുഹമ്മദ് സുബൈറിനെഅറസ്റ്റ് ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിജെപി അറസ്റ്റ് ചെയ്ത മുന്‍ ഐ.പി.സ് ഓഫീസര്‍ സഞ്ജീവ് ഭട്ട് ഇപ്പോഴും ജയിലിലാണ്. ജനാധിപത്യ മാര്‍ഗ ത്തില്‍ പ്രതികരിക്കുന്നവരെപ്രതികളാക്കുന്ന പ്രവണത ആശങ്കയുണ്ടാക്കുന്നതാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു. റാലിയില്‍ അണിനിരക്കാന്‍ മുഴുവന്‍ ജനാധിപത്യ മതേതര വിശ്വാസികളോടും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.