X

അഞ്ച് വയസ്സുള്ള മകളുമായി പുഴയില്‍ ചാടിയ ഗര്‍ഭിണി മരിച്ചു; കുഞ്ഞിനായി തിരച്ചില്‍ തുടരുന്നു

അഞ്ചു വയസുകാരിയായ മകളുമായി വയനാട് വെണ്ണിയോട് പുഴയില്‍ ചാടിയ ശേഷം ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വെണ്ണിയോട് പാത്തിക്കല്‍ അനന്തഗിരിയില്‍ ദര്‍ശന (32) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് കുഞ്ഞുമായി ദര്‍ശന പുഴയില്‍ ചാടിയത്.

4 മാസം ഗര്‍ഭിണിയായ ദര്‍ശന വിഷം കഴിച്ചശേഷം മകളുമായി വെണ്ണിയോട് പുഴയ്ക്കു കുറുകെ പാത്തിക്കല്‍ കടവിലുള്ള നടപ്പാലത്തില്‍നിന്നു താഴേക്കു ചാടുകായായിരുന്നു. ഇന്ന് വൈകീട്ടോടെയാണ് ദര്‍ശനയുടെ മരണം. വിഷം ഉള്ളില്‍ ചെന്ന നിലയിലായിരുന്നു യുവതിയെന്നാണ് വിവരം. മകള്‍ ദക്ഷ(5)യ്ക്കായി പുഴയില്‍ തിരച്ചില്‍ തുടരുകയാണ്.

 

webdesk14: