X
    Categories: indiaNews

മണല്‍ കടത്ത് തടഞ്ഞ പൊലീസുകാരനെ ട്രക്ക് ഇടിപ്പിച്ച് കൊന്നു

ബെംഗളൂരു: അനധികൃത മണല്‍ കടത്ത് തടയാന്‍ ശ്രമിച്ച പൊലീസ് കോണ്‍സ്റ്റബിളിനെ ട്രക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തി. കര്‍ണാടകയിലെ കലബുറഗി ജില്ലയില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ഹെഡ് കോണ്‍സ്റ്റബിള്‍ എം ചൗഹാന്‍ (51) ആണ് കൊല്ലപ്പെട്ടത്. ജീവര്‍ഗിയിലെ നാരായണ്‍പുര ഗ്രാമത്തില്‍ വാഹന പരിശോധനയ്ക്കിടെ ട്രക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ചൗഹാനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ചൗഹാന്‍ മരിച്ചു.

ട്രക്ക് െ്രെഡവര്‍ സിദ്ധണ്ണയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദേശത്ത് അനധികൃത മണല്‍ക്കടത്ത് വ്യാപകമാണെന്ന് പരാതി ലഭിച്ചതോടെ പൊലീസ് പട്രോളിംഗ് നടത്തുകയായിരുന്നു. ട്രക്കും പിടിച്ചെടുത്തതായും ഡ്രൈവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും മുതിര്‍ന്ന പൊലീസ് ഓഫീസര്‍ ഇഷ പന്ത് പറഞ്ഞു. മണല്‍ കടത്തിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്നും ചൗഹാന്റെ കുടുംബത്തിന് നഷ്ടപരിഹാരം അനുവദിക്കുമെന്നും ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാര്‍ഗെ അറിയിച്ചു.

 

webdesk11: