X

കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ മോഷണക്കേസ് പ്രതികള്‍ പൊലീസുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ മോഷണക്കേസ് പ്രതികള്‍ പൊലീസുകാരനെ കുത്തി പരിക്കേല്‍പ്പിച്ചു. പ്രതികളെ പിടികൂടുന്നതിനിടെ മെഡിക്കല്‍ കോളേജ് സ്റ്റേഷനിലെ ഡ്രൈവര്‍ സന്ദീപിനാണ് കുത്തേറ്റത്. ആക്രമിച്ച ശിഹാബ്, അക്ഷയ് എന്നിവരെ കസ്റ്റഡിയിലെടുത്തു. രക്ഷപ്പെട്ട ഒരാള്‍ക്കായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. മോഷണ കേസ് പ്രതികളെ പിടികൂടാന്‍ എത്തിയ പൊലീസുകാര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

 

 

webdesk11: