X
    Categories: indiaNews

കാശ്മീരില്‍ സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തി പൊലീസുകാരന്‍ ജീവനൊടുക്കി

കാശ്മീരിലെ ഉധംപൂരില്‍ പൊലീസുകാരന്‍ സഹപ്രവര്‍ത്തകനെ കൊലപ്പെചുത്തിയ ശേഷം സ്വയം ജീവനൊടുക്കി. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് പൊലീസുകാരും മറ്റൊരു സഹപ്രവര്‍ത്തകനും സോപോറില്‍നിന്ന് ജമ്മുവിലെ റിയാസി ജില്ലയിലെ പരിശീലനകേന്ദ്രത്തിലേക്ക് പോകുന്നതിനിടെയാണ് സംഭവം.

രാവിലെ 6.30 ഓടെ ഉധംപൂരിലെ റെഹെംബാല്‍ ഏരിയയിലെ കാളി മാതാ ക്ഷേത്രത്തിനു സമീപമാണ് പൊലീസ് വാനില്‍ വെച്ച് പൊലീസുകാരന്‍ കൊല്ലപ്പെട്ടത്. കോണ്‍സ്റ്റബിള്‍ മഞ്ജീത് സിങ്ങും ഹെഡ് കോണ്‍സ്റ്റബിള്‍ മാലികുമാണ് മരിച്ചത്.

വാനിനുള്ളില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ വാന്‍ ഓടിച്ചിരുന്ന മഞ്ജീത് സിങ്ങിനെ എ.കെ 47 തോക്കുപയോഗിച്ച് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു.

സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് ഉധംപൂര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് അമോദ് അശോക് നാഗ്പുരേ പറഞ്ഞു.

webdesk17: