തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തര്‍ക്കം. നെട്ടയത്തെ സ്വകാര്യ സ്‌കൂള്‍ ബസ്സില്‍ വെച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ വിദ്യാര്‍ഥിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, കത്തിക്കുത്ത് നടത്തിയ വിദ്യാര്‍ത്ഥിയെ വട്ടിയൂര്‍ക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. കുത്താന്‍ ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു.