പഹല്‍ഗാമിലെ ആക്രമണത്തിന് പിന്നിലെ തീവ്രവാദി സംഘത്തിലെ ഒരാളുടെ ചിത്രം പുറത്ത്. കഴിഞ്ഞ ദിവസം ജമ്മു- കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 29 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിനിടെ അക്രമി സംഘങ്ങളില്‍പെട്ട ഒരാളുടെ ചിത്രം മാധ്യമങ്ങളാണ് പുറത്തു വിട്ടത്. തോക്കുമായി നീങ്ങുന്ന അക്രമിയുടെ ചിത്രമാണ് പുറത്തുവന്നത്.
ബൈസരന്‍ താഴ്വരയില്‍ ട്രെക്കിങ് യാത്രക്കായി എത്തിയ വിനോദസഞ്ചാരികളുടെ സംഘത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. തീവ്രവാദികള്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അതേസമയം ലഷ്‌കറെ ത്വയ്യിബ തൊയ്ബയുടെ അനുബന്ധ സംഘടനയായ ‘ദി റെസിസ്റ്റന്‍സ് ഫ്രണ്ട്’ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ന് രാവിലെ ഡല്‍ഹിയില്‍ എത്തി.