കുമ്പള : കാസര്‍കോട് കുമ്പളയിലെ ദേശീയപാതയില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ഉപ്പള സോങ്കാല്‍ സ്വദേശി ധനഞ്ജയ(30) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിയോടെയായിരുന്നു അപകടം.
ഓടിക്കൂടിയ നാട്ടുകാര്‍ യുവാവിനെ ബന്ദിയോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. കുമ്പള പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ ആരംഭിച്ചു.