X

ബംഗാളിലെ ബര്‍ധ്‌വാന്‍ മെഡിക്കല്‍ കോളേജിലെ തീപിടിത്തതില്‍ ഒരു കോവിഡ് രോഗി വെന്തുമരിച്ചു

ബംഗാളിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ നടന്ന തീപിടിത്തതില്‍  ഒരു കോവിഡ് രോഗി വെന്തുമരിച്ചു.
ബര്‍ധ്‌വാനിലാണ് സംഭവം നടന്നത്. കിഴക്കന്‍ ബര്‍ധ്‌വാനില്‍ നിന്നുള്ള സന്ധ്യ റോയാണ് മരണപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെയാണ് കോവിഡ് വാര്‍ഡില്‍ തീപിടിത്തമുണ്ടായത് എന്നാണ് പുറത്ത് വരുന്ന വിവരം. രോഗികളുടെ ബന്ധുക്കളാണ് ആദ്യമായി തീ അണയ്ക്കാന്‍ ശ്രമം നടത്തിയത്. ഇതിന് പിന്നാലെയാണ് ഫയര്‍ഫോഴ്‌സ് എത്തി തീയണക്കല്‍ തുടങ്ങിയത്. തീ നിയന്ത്രണ വിധേയമായത് ഒരു മണിക്കൂറ് കഴിഞ്ഞാണ്. തീപിടുത്തത്തിന് പിന്നിലുള്ള കാരണം ഇതുവരെ വ്യക്തമല്ല. അന്വേഷണത്തിനായി അഞ്ചംഗ അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഫോറന്‍സിക് പരിശോധനയും നടത്തുമെന്ന് ആശുപത്രി പ്രിന്‍സിപ്പല്‍ അറിയിച്ചു.

Test User: