X

വഴിയാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു; നാട്ടുകാര്‍ നായയെ തല്ലിക്കൊന്നു

പത്തനംതിട്ട: വെട്ടൂരില്‍ റോഡിലൂടെ നടന്നുപോകവേ വഴിയാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു. നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. പേവിഷബാധയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

കൊരണ്ടിക്കര വീട്ടില്‍ രാജുവിനാണ് നായയുടെ കടിയേറ്റത്. പിന്നാലെ എത്തിയ നായ കടിക്കുകയായിരുന്നു. നായ മറ്റു രണ്ടു വളര്‍ത്തുമൃഗങ്ങളെയും ആക്രമിച്ചു. തുടര്‍ന്ന് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ച നായയെ നാട്ടുകാര്‍ തല്ലിക്കൊല്ലുകയായിരുന്നു.

രാജുവിന്റെ കാലിലാണ് കടിയേറ്റത്. രാജുവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

webdesk13: