X

വിമാനത്തില്‍ മദ്യപിച്ച് വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരന്‍ അറസ്റ്റില്‍

അമൃത്സര്‍: വിമാനയാത്രക്കിടെ മദ്യപിച്ച് വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരന്‍ അറസ്റ്റില്‍. ദുബൈ-അമൃത്സര്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഞായറാഴ്ചയാണ് സംഭവം. രജീന്ദര്‍ സിങ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

ജലന്ധര്‍ സ്വദേശിയായ രജീന്ദര്‍ കുമാര്‍ വിമാനത്തില്‍ വെച്ച് അമിതമായി മദ്യപിക്കുകയും തുടര്‍ന്ന് ജീവനക്കാരിയോട് മോശമായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരിയോട് മോശമായി പെരുമാറുകയുമായിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരെ അറിയിച്ചു. വിമാനം ലാന്‍ഡ് ചെയ്തതും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

വിമാനത്തില്‍ യാത്രക്കാരുടെ മോശം പെരുമാറ്റം സമീപകാലത്ത് വര്‍ധിക്കുകയാണ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ന്യൂയോര്‍ക്ക്-ന്യൂഡല്‍ഹി വിമാനത്തില്‍ മദ്യലഹരിയില്‍ യാത്രക്കാരന്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ചിരുന്നു. കഴിഞ്ഞ നവംബറില്‍ സമാന രീതിയില്‍ എയര്‍ ഇന്ത്യ വിമാനത്തിലും യാത്രക്കാരന്‍ സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ചിരുന്നു. ഇതുകൂടാതെ ജീവനക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുകയാണ്.

webdesk13: