X

ജെസ്‌നയെ കുറിച്ച് സമാന്തര അന്വേഷണം നടത്തി കൂടുതൽ വിവരങ്ങൾ ലഭിച്ചു; ഈ മാസം 19ന് വെളിപ്പെടുത്തുമെന്ന് പിതാവ്

ജെസ്‌ന തിരോധാനക്കേസിൽ സമാന്തരമായി അന്വേഷണം നടത്തി കൂടുതൽ വിവരങ്ങൾ കണ്ടെത്തിയെന്ന് പിതാവ് ജയിംസ്. സിബിഐ കേസ് അവസാനിപ്പിക്കാൻ പോകുന്നുവെന്ന സാഹചര്യത്തിലാണ് അന്വേഷണം ആരംഭിച്ചത്. ഏജൻസികൾക്ക് സമാന്തരമായി തന്റെ നേതൃത്വത്തിൽ ഒരു ടീമായാണ് അന്വേഷണം നടത്തിയത്.

ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് എല്ലാ അന്വേഷണ റിപ്പോർട്ടുകളും തങ്ങളുടെ സംഘം വീണ്ടും പരിശോധിച്ചു. അതിൽ സിബിഐ വിട്ടുപോയ ചില കാര്യങ്ങളിലൂടെ അന്വേഷണം നടത്തി. ഈ മാസം 19ന് കൂടുതൽ വിവരങ്ങൾ നൽകുമെന്ന് പിതാവ് ജയിംസ് മാധ്യമങ്ങളോട് പറഞ്ഞു

കേസുമായി ബന്ധപ്പെട്ടുയരുന്ന വർഗീയ ആരോപണങ്ങളും ജയിംസ് തള്ളി. ജെസ്‌നയെ കാണാതായ സംഭവത്തിൽ ലൗ ജിഹാദിന് ബന്ധമില്ല. ജെസ്‌ന തിരോധാനത്തിലെ ചുരുളുകൾ മുണ്ടക്കയം ഭാഗത്ത് തന്നെയുണ്ട്. അവർ കേരളം വിട്ടുപോയിട്ടില്ലെന്നും ജയിംസ് പറഞ്ഞു.

webdesk14: