കണ്ണൂരില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു.തളിപ്പറമ്പ് കുണ്ടാംകുഴി റോഡിലെ സിറാജ്- ഫാത്തിമത്ത് ഷിഫ ദമ്പതികളുടെ മകള്‍ ഹയ മെഹ് വിഷ് ആണ് മരിച്ചത്. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്.