X

ആലപ്പുഴയില്‍ ഒന്നര വയസ്സുകാരന് ക്രൂര മര്‍ദനം; ഒളിവിലായിരുന്ന അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍

ആലപ്പുഴ: കുത്തിയത്തോട് ഒന്നര വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയുടെയും ആൺ സുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. അമ്മ ദീപ, സുഹൃത്ത് കൃഷ്ണകുമാർ എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ അർത്തുങ്കലിൽനിന്ന് ഇന്നു രാവിലെയാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.

കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചതിന് കേസെടുത്തതിന് പിന്നാലെ ഇരുവരും ഒളിവിൽ പോയിരുന്നു. ഇന്ന് രാവിലെ പതിനൊന്നരയോടെ അർത്തുങ്കൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കസ്റ്റഡിയിലെടുത്ത അർത്തുങ്കൽ പൊലീസ് പിന്നീട് കുത്തിയതോട് പൊലീസിന് കൈമാറി. തുടര്‍ന്നാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

മർദനത്തിൽ കൈ ഒടിയുകയും ദേഹമാസകലം പരുക്കേൽക്കുകയും ചെയ്ത ആൺകുട്ടിയെ ആലപ്പുഴ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മെമെഡിക്കൽ കോളജ് ഓർത്തോ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ഇടതു കൈക്കുഴയ്ക്കു പൊട്ടലുണ്ട്. മുതുകിലും കഴുത്തിലും കൈകളിലും വടി ഉപയോഗിച്ച് അടിച്ചതിന്റെയും കാൽപാദത്തിൽ പൊള്ളലേറ്റതിന്റെയും പാടുകളുമുണ്ട്.

webdesk14: