എറണാകുളം കറുപ്പുംപടിയില്‍ യുവാവ് വീട്ടില്‍ കയറി വെട്ടിയ പെണ്‍കുട്ടി മരിച്ചു. കറുപ്പുംപടി രായമംഗലത്ത് പാണിയാടാന്‍ ബിനു ജേക്കബിന്റെയും മഞ്ജുവിന്റെയും മകള്‍ അല്‍ക്ക ബന്നാ ബിനു ആണ് (20) മരിച്ചത്. അക്രമത്തിന് പിന്നാലെ കുട്ടിയെ വെട്ടിയ ഇരിങ്ങോള്‍ മുക്കളഞ്ചേരി ബേസില്‍ (21) തൂങ്ങിമരിച്ചിരുന്നു.
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 5നായിരുന്നു ആക്രമണം. 8 ദിവസമായി പെണ്‍കുട്ടി ചികിത്സയിലായിരുന്നു.