കാസര്‍കോട് സ്‌കൂള്‍ ബസ് ഇടിച്ച് നഴ്സറി വിദ്യാര്‍ത്ഥിനി മരിച്ചു. മര്‍ഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്റെ മകള്‍ ആയിഷ സോയ (4) ആണ് മരിച്ചത്. വീടിന് സമീപം ബസ്സില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ഥിനി അതേ സ്‌കൂള്‍ ബസ് തട്ടിയാണ് മരിച്ചത്.
ഇന്ന് ഉച്ചതിരഞ്ഞാണ് സംഭവം.ബസ് പിറകിലേക്ക് എടുത്തപ്പോള്‍ ബസ്സിന് പിറകില്‍ പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പൂപ്പ നഴ്‌സറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് സോയ.