ദമ്മാം: വിദ്യാഭ്യാസ സാമൂഹിക ശാക്തീകരണ രംഗത്ത് പ്രവർത്തിക്കുന്ന സെൻ്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) ഇൻ്റർനാഷണൽ കമ്മിറ്റിയുടെ, 2024-2026 കാലയളവിലേക്കുള്ള പുതിയ നിർവാഹക സമിതി നിലവിൽ വന്നു. 2024 ഓഗസ്റ്റ് 24 ന് ഓൺലൈനിൽ വിവിധ അന്താരാഷ്ട്ര ചാപ്റ്ററുകളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്ത വാർഷിക പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
അബ്ദുൽ മജീദ് എം എം, ദമാം ചെയർമാനായും റുക്‌നുദ്ദീൻ അബ്ദുല്ല, ദോഹ ചീഫ് കോർഡിനേറ്ററായും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. നൗഷാദ് വി മൂസ (യാമ്പു) വൈസ് ചെയർമാനും അബൂബക്കർ കെ.ടി. (ജിദ്ദ) ട്രഷററുമാണ്. അബ്ദുൽറഊഫ് പി വി (എച്ച്ആർ), ഹാഷിം പി അബൂബക്കർ, ദുബൈ (സിഎൽപി), ഫൈസൽ നിയാസ് ഹുദവി, ദോഹ (സേജ്), അഫ്താബ് സി മുഹമ്മദ്, ദമാം (ആക്‌റ്റിവിറ്റി) മുജീബുള്ള കെഎം, ദുബൈ (കരിയർ ആൻഡ് ഡാറ്റ്) മുഹമ്മദ് ഹനീഫ് ടി, അബൂദബി (ഐടി), അനീസ ബൈജു ജിദ്ദ, ഫർഹ അബ്ദുൽറഹ്മാൻ കുവൈറ്റ് (വിമൺ കളക്റ്റീവ്), അക്മല ബൈജു, ജിദ്ദ, വസീം ഇർഷാദ്, ബെൽജിയം (ഗ്ലോബൽ പാത്ത്‌വേ). എന്നിവരാണ് കോർഡിനേറ്റർമാർ. ഷംസുദ്ദീൻ കെ പി, അമീർ തയ്യിൽ, അമീർ അലി പി എം, കെ.എം. മുസ്തഫ, മുഹമ്മദ് ഫിറോസ് സി എം എന്നിവർ സീനിയർ വിഷിനറിമാരായി പ്രവർത്തിക്കും.
മുൻ അധ്യക്ഷൻ കെ.എം.മുസ്തഫ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.സിജി ഇന്ത്യ പ്രസിഡൻ്റ് ഡോ. എബി മൊയ്തീൻ കുട്ടി വാർഷിക ജനറൽ ബോഡി സംഗമം ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ ശാക്തീകരിക്കുന്നതിൽ വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യവും കൃത്യമായ മാർഗനിർദേശത്തിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു. സിജി ഇൻ്റർനാഷണൽ ചെയർമാൻ അബ്ദുൽമജീദ് എം എം അധ്യക്ഷനായി. ചീഫ് കോർഡിനേറ്റർ റുക്നുദീൻ അബ്ദുല്ല വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
സിജി ഇന്ത്യ ജനറൽ സെക്രട്ടറി ഡോ. ഇസഡ് എ അഷ്റഫ് സംഘടനയുടെ പുരോഗതിയെക്കുറിച്ച് വിശദീകരിച്ചു. വിവിധ ചാപ്റ്റർ പ്രതിനിധികളും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അപ്ഡേറ്റുകൾ അവതരിപ്പിച്ചു. കെ.പി. ഷംസുദ്ദീൻ ഡോ. അംസ പറമ്പിൽ, മുഹമ്മദ് ഫിറോസ് സി.എം, റഷീദ് ഉമർ, റഷീദ് അലി എന്നിവർ സംസാരിച്ചു.നൗഷാദ് വി മൂസയുടെ ഖിറാഅത്തോടെ ആരംഭിച്ച യോഗം കെ ടി അബൂബക്കറിൻ്റെ ഉപസംഹാരത്തോടെയും പ്രാർത്ഥനയോടും കൂടി സമാപിച്ചു.