X

റൂട്ട് കനാല്‍ ചെയ്ത കുട്ടിയുടെ വായില്‍ സൂചി; ഡോക്ടര്‍ക്കെതിരെ കുടുംബം പരാതി നല്‍കി

റൂട്ട് കനാല്‍ ചെയ്ത കുട്ടിയുടെ വായില്‍ സൂചി. ആലപ്പുഴ ദന്തല്‍ കോളേജില്‍ റൂട്ട് കനാല്‍ ചെയ്യാനെത്തിയ ഒമ്പതാം ക്ലാസുകാരിക്കാണ് ദുരനുഭവമുണ്ടായത്. ഡോക്ടര്‍മാരുടെ അനാസ്ഥമൂലം സംഭവിച്ചതാണെന്ന് ചൂണ്ടിക്കാട്ടി കുടുംബം പൊലീസില്‍ പരാതി നല്‍കി.

പുറക്കാട് കമ്മത്തിപ്പറമ്പ് മഠം വീട്ടില്‍ ഗിരീഷ്-സംഗീത ദമ്പതികളുടെ മകളുടെ വായിലാണ് റൂട്ട് കനാല്‍ ചികിത്സയ്ക്ക് ശേഷം സൂചി കണ്ടെത്തിയത്. കഠിനമായ പല്ലുവേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ എക്‌സ്-റേയിലാണ് സൂചിയുടെ ഭാഗം കണ്ടെത്തിയത്.

 

webdesk13: