X

കുവൈത്തിലെ തീപിടുത്തത്തില്‍ മരിച്ചവരില്‍ തിരൂര്‍ കൂട്ടായി സ്വദേശിയും

തിരൂര്‍: കുവൈത്തില്‍ കഴിഞ്ഞ ദിവസം നടന്ന അതി ദാരുണമായ തീപിടുത്തത്തില്‍ പെട്ട് തിരൂര്‍ കൂട്ടായി സ്വദേശിയും മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കൂട്ടായി കോതപ്പറമ്പ് സ്വദേശി കുപ്പന്റ പുരക്കല്‍ നൂഹ് (42)ആണ് മരണപ്പെട്ടത്. സജീവ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കൂടിയായിരുന്നു ഇദ്ദേഹം.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരണ വിവരം സ്ഥിരീകരിച്ചത്.കുവൈറ്റില്‍ ജോലി ചെയ്യുന്ന നൂഹിന്റെ സഹോദരങ്ങളാണ് വിവരം ബന്ധുക്കളെയും നാട്ടുകാരെയും വിളിച്ചറിയിച്ചത്. മത്സ്യതൊഴിലാളിയായ നൂഹ് കഴിഞ്ഞ ഫെബ്രുവരി 25 നാണ് അവസാനമായി നാട്ടില്‍ വന്നു പോയത്.

നാട്ടില്‍ നിന്ന് ചെന്ന ശേഷം ഒരു മാസം മുമ്പ് സ്വകാര്യ കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. നൂഹിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ തകൃതിയായി നടന്നുവരുന്നതായി കെ.എം.സി.സി ഭാരവാഹികള്‍ പറഞ്ഞു.

പിതാവ്:കുപ്പന്റെ പുരക്കല്‍ പരേതനായ ഹംസ. മാതാവ്:റുഖിയ. ഭാര്യ:ബര്‍കത്ത്.മക്കള്‍:ഫാത്തിമ സല്‍ഹ,ഫാത്തിമ നജ്‌ല,നസ്മ.

webdesk13: