നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്ന കോയമ്പത്തൂര്‍ സ്വദേശി സായ് നികേഷ്. അമ്മയോടാണ് നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറാണെന്ന കാര്യം സായ് അറിയിച്ചത്.യുക്രൈനിലെ അര്‍ധസൈനിക വിഭാഗത്തിലാണ് സായ് ചേര്‍ന്നിരുന്നത്.
യുക്രൈനില്‍ നാഷണല്‍ എയറോസ്പേസ് സര്‍വകലാശാലയില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ സായ് നികേഷ് കഴിഞ്ഞ ആഴ്ചയോടയാണ് യുക്രൈന്‍ അര്‍ധസൈന്യത്തിന്റെ ഭാഗമായത്.യുദ്ധം തുടങ്ങിയതിനു പിന്നാലെ മകനെ കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഇന്ത്യന്‍ എംബസിയുടെ സഹായം തേടി.തുടര്‍ന്ന് ബന്ധപ്പെട്ട സായ് താന്‍ യുക്രൈനില്‍ അര്‍ദ്ധ സൈനിക വിഭാഗത്തില്‍ ചേര്‍ന്നു എന്ന വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. എന്നാല്‍ മകന്‍ യുദ്ധമുഖത്ത് ആണെന്ന വിവരമറിഞ്ഞ് ഞെട്ടലും ആശങ്കയിലായിരുന്നു സായിയുടെ കുടുംബം.ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കോയമ്പത്തൂരിലെ സായുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
നേരത്തെ ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ സായ് ശ്രമം നടത്തിയിരുന്നു.എന്നാല്‍ ഉയരക്കുറവ് അന്നൊരു വെല്ലുവിളിയായി തീര്‍ന്നു.