ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഒമാനില്‍ മരിച്ചു. പെരിന്തല്‍മണ്ണ കുന്നപ്പള്ളി കൊല്ലക്കോട്മുക്കിലെ ദാവൂദ് (40) ആണ് മരിച്ചത്. നിസ്‌വ കെ.എം.സി.സി പ്രവര്‍ത്തകനായിരുന്നു. 4 വര്‍ഷമായി ഒമാനിലുള്ള ദാവൂദ് അതിന് മുമ്പ് 10 വര്‍ഷത്തോളം ജിദ്ദയിലായിരുന്നു. ആറു മാസം മുമ്പാണ് അവസാനമായി നാട്ടില്‍ വന്നുപോയത്.
പിതാവ്: പരേതനായ മുഹമ്മദാലി. മതാവ്: ജമീല. ഭാര്യ: റുബീന ചോലംപാറ(മങ്കട). മക്കള്‍: റുഷ്ദ, റിഫ, മുഹമ്മദ് മുസ്തഫ, റിയ. സഹോദരങ്ങള്‍: ജുവൈരിയ, മുനീറ, ഗഫൂര്‍, ശാക്കിറ. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് നിസ്‌വ കെ.എം.സി. സി നേതാക്കള്‍ അറിയിച്ചു.