പാലക്കാട് കപൂര്‍ സ്വദേശി സുല്‍ഫിക്കര്‍ (48) പാകിസ്ഥാനിലെ ജയിലില്‍ മരിച്ചതായി പൊലീസിന് വിവരം ലഭിച്ചു. ഇന്ന് പഞ്ചാബ് അതിര്‍ത്തിയായ അടാറയില് എത്തിക്കുന്ന മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കള്‍ക്ക് കൈമാറാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്കി.
അതിര്‍ത്തി ലംഘിച്ച മത്സ്യത്തൊഴിലാളി എന്ന നിലയില്‍ പാകിസ്ഥാന് പട്ടാളം അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് അദ്ദേഹം അവിടെ എത്തിയത്. കഴിഞ്ഞദിവസമാണ് മരണ വിവരം കേരള പോലീസിന് ലഭിക്കുന്നത്.