നെല്ലായ മാരായമംഗലം സ്വദേശി പറക്കാട്ടു തൊടി മുഹമ്മദ് അലി (58 വയസ്സ് ) മനാമയിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു .കഴിഞ്ഞ 25 വർഷത്തിൽ അധികമായി ബഹ്‌റൈനിൽ ഉള്ള മുഹമ്മദ്‌അലി നിലവിൽ മനാമ യതീം സെന്ററിന് സമീപം ഒരു കഫ്റ്റീരിയയിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: നഫീസ, മക്കള്‍ ഫായിസ്,ഫമിന നസ്റിന്‍,ഫസ്ന . മരുമക്കള്‍-മുഹമ്മദ് ഫൈസല്‍ ഫിറോസ്,ഫാത്തിമത്ത് സിയാന . പിതാവ് പരേതനായ മുഹമ്മദ്, മാതാവ് പരേതയായ ഖദീജ. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ട് പോകുവാൻ കെഎംസിസി ബഹ്‌റൈൻ മയ്യിത്ത് പരിപാലന വിംഗിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നു
നെല്ലായ സ്വദേശി ബഹ്‌റൈനിൽ താമസ സ്ഥലത്ത് കുഴഞ്ഞു വീണു മരണപ്പെട്ടു
Tags: Bahrain