റിയാദ് : വിശുദ്ധ ഹജ്ജ് കര്‍മത്തിനായി സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴി മക്കയിലെത്തിയ മലപ്പുറം സ്വദേശിനി മത്വാഫില്‍ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം തേഞ്ഞിപ്പലം നീരോല്‍പ്പാലം കുപ്പാട്ടില്‍ ബീരാന്റെ ഭാര്യ സാജിദ(64)യാണ് ഹറമില്‍ കുഴഞ്ഞു വീണ് മരിച്ചത്.
ബുധനാഴ്ച വൈകീട്ടാണ് ഇവര്‍ മക്കയിലെത്തിയത്. ആദ്യ ഉംറ നിര്‍വഹിച്ച ശേഷം വ്യാഴാഴ്ച്ച വൈകീട്ട് വീണ്ടും ത്വവാഫ് ചെയ്യാനായി ഹറമിലെത്തിയപ്പോഴാണ് മത്വാഫില്‍ കുഴഞ്ഞു വീണത്. ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. സ്വകാര്യ ഗ്രൂപ്പില്‍ ബന്ധുക്കളോടൊപ്പമാണ് ഇവര്‍ ഇക്കൊല്ലത്തെ പുണ്യകര്‍മ്മം നിര്‍വഹിക്കാനെത്തിയത്. പിതാവ്: അബ്ദുട്ടി. മാതാവ്: ആയിഷ.മക്കയിലെ അല്‍ നൂര്‍ ആശുപത്രി മോര്‍ച്ചറിയിലുള്ള മയ്യത്തിന്റെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മക്ക കെഎംസിസി ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍ രംഗത്തുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മയ്യത്ത് മക്കയില്‍ തന്നെ ഖബറടക്കും.