ഫുജൈറയില്‍ കടലില്‍ കുളിക്കുമ്പോള്‍ തിരയില്‍പ്പെട്ട് തല കല്ലിലിടിച്ച് മലയാളി യുവാവ് മരിച്ചു. മലപ്പുറം പെരുമ്പടപ്പ് പുത്തന്‍പള്ളി സ്വദേശി വാലിയില്‍ നൗഷാദ് (38) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് ദിബ്ബയിലായിരുന്നു സംഭവം. 6 വര്‍ഷമായി ഫുജൈറയിലുള്ള നൗഷാദ് സ്വകാര്യ മണി എക്‌സ്‌ചേഞ്ചില്‍ ജോലി ചെയ്യുകയായിരുന്നു. അവധിയായതിനാല്‍ സുഹൃത്തുക്കളോടൊന്നിച്ച് കുളിക്കാനിറങ്ങിയപ്പോള്‍ ശക്തമായ തിരയില്‍പ്പെട്ട് ബീച്ച് നവീകരണത്തിന് കൂട്ടിയിട്ടിരുന്ന കല്ലുകളില്‍ തലയിടിച്ച് ഗുരുതര പരുക്കേല്‍ക്കുകയായിരുന്നു.
പരേതനായ വാലിയില്‍ കുഞ്ഞിമോന്‍ ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: അര്‍ഷാ നൗഷാദ്. മകള്‍: െഎറാ മറിയം. സഹോദരങ്ങള്‍: നൗഫല്‍ (ഖത്തര്‍), ഷാഹിദ, വാഹിദ. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.