X

ചേളാരിയില്‍ മദ്യലഹരിയില്‍ മധ്യപ്രദേശ് സ്വദേശി നാലര വയസ്സുകാരിയെ പീഡിപ്പിച്ചു

തിരൂരങ്ങാടി : ആലുവയിലെ ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ് ഭീതി മാറും മുമ്പ് ചേളാരിയിലും സമാന പീഢനം. മധ്യപ്രദേശ് സ്വദേശിയാണ് നാലര വയസ്സുകാരിയെ പീഡിപ്പിച്ചത്. പ്രതി അറസ്റ്റില്‍. മധ്യപ്രദേശ് ടോട്ട സ്വദേശി ബെണ്ടി(30) ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം.

ചേളാരിയിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പിതാവും മാതാവും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിലെ മൂത്ത കൂട്ടിയാണ് പീഡനത്തിന് ഇരയായത്. പെപ്സി നല്‍കാമെന്ന് പറഞ്ഞു ക്വാര്‍ട്ടേഴ്സിലെ ഇയാളുടെ റൂമിലേക്ക് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ഇയാള്‍ ഉപദ്രവിച്ചെന്നും വേദനയുണ്ടെന്നും കുട്ടി അമ്മയോട് പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഉടനെ തന്നെ നാട്ടുകാര്‍ തേഞ്ഞിപ്പലം പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി ബെണ്ടിയെ പിടികൂടി. ബെണ്ടി മദ്യ ലഹരിയിലായിരുന്നുവെന്ന് പിതാവ് പറഞ്ഞു.

കുട്ടിയെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ നടത്തി. സംഭവം തിരൂരങ്ങാടി സ്റ്റേഷന്‍ പരിധിയിലായതിനാല്‍ പ്രതിയെ തിരൂരങ്ങാടി പൊലീസിന് കൈമാറി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് കോടതിയില്‍ ഹാജറാക്കും. സംഭവമറിഞ്ഞ് നാട്ടുകാരും ജനപ്രതിനിധികളുമടക്കം നിരവധിപേര്‍ കുട്ടിയെ ചികിത്സിക്കുന്ന തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിയിരുന്നു.

webdesk11: