X

‘സുരക്ഷിതനാണ്,അന്വേഷിക്കേണ്ട’കൃഷി പഠിക്കാന്‍ പോയി ഇസ്രായേലില്‍ കാണാതായ കണ്ണൂര്‍ സ്വദേശി

കൃഷി വകുപ്പ് സംഘത്തിനൊപ്പം കേരളത്തില്‍ നിന്ന് ഇസ്രായേലില്‍ പോയി കാണാതായ ബിജു കുര്യന്‍ കുടുംബവുമായി ബന്ധപ്പെട്ടു. സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കണ്ടെന്നും ബിജു ഭാര്യയോട് പറഞ്ഞു.

കണ്ണൂര്‍ ഇരട്ടി സ്വദേശി ബിജു കുര്യന്‍ (48) ആണ് കാണാതായത്. ഈ മാസം 12നാണ് 27 അംഗസംഘം ഇസ്രായേലിലേക്ക് പുറപ്പെട്ടത്. സംഘത്തില്‍ കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകനുമുണ്ട്. വെള്ളിയാഴ്ച മുതലാണ് ഇദ്ദേഹത്തെ കാണാതായിരിക്കുന്നത്. ഇദ്ദേഹത്തിനായി ഇസ്രായേല്‍ പൊലീസും എംബസിയും വ്യാപക പരിശോധന നടത്തുന്നുണ്ട്.

webdesk11: