X

ഡിസംബറില്‍ ആറ് ദിവസം രാജ്യ വ്യാപകമായി ബാങ്ക് പണിമുടക്ക്

ഡിസംബറില്‍ ആറ് ദിവസം രാജ്യവ്യാപകമായി പണിമുടക്ക് നടത്തുമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഇബിഇഎ) അറിയിച്ചു. ഡിസംബര്‍ നാലുമുതല്‍ 11വരെയാണ് പണിമുടക്ക് സംഘടിപ്പിക്കുക. പൊതുസ്വകാര്യ ബാങ്കുകളില്‍ പണിമുടക്ക് നടത്തുമെന്നാണ് അറിയിച്ചത്. നാല് മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ഓരോ ബാങ്കിലെയും തൊഴിലാളികള്‍ വ്യത്യസ്തമായാണ് പണിമുടക്ക് നടത്തുക.

നിലവില്‍ ബാങ്കുകളിലെ ജീവനക്കാര്‍ക്ക് അധിക ജോലിഭാരമാണെന്നും മതിയായ നിയമനം നടത്തണമെന്നുമാണ് പ്രധാന ആവശ്യം. സ്ഥിരനിയമന തസ്തികകളില്‍ പുറംകരാര്‍ ജോലിക്കാരെ ഏര്‍പ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു. നേരത്തെ നവംബര്‍ 13ന് മിന്നല്‍ പണിമുടക്ക് നിശ്ചയിച്ചിരുന്നെങ്കിലും പീന്നീട് മാറ്റിവെച്ചു.

webdesk14: