ട്രക്ക് ഡ്രൈവറായ മുസ്‌ലിം യുവാവിനെ ബീഫ് കടത്തിയെന്ന് ആരോപിച്ച് തല്ലിക്കൊന്നു. അക്രമണത്തില്‍ മുഹമ്മദ് സഹിറുദ്ദീന്‍ എന്നയാള്‍ കൊല്ലപ്പെട്ടു. ബിഹാറിലെ സരണ്‍ ജില്ലയില്‍ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് അരുംകൊല നടന്നത്. കേസുമായി ബന്ധപ്പെട്ട് ഏഴുപേരെ ,രണ്‍ ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തു.
സഹീറുദ്ദീന്‍ ഓടിച്ചിരുന്ന ട്രക്കില്‍ മരുന്ന് നിര്‍മാണത്തിന് വേണ്ടിയുള്ള കന്നുകാലികളുടെ എല്ലുകളാണ് ഉണ്ടായിരുന്നത്. ഇയാള്‍ സരണ്‍ ജില്ലയിലെ ഖോരി പാകര്‍ മേഖലയിലൂടെ പോകുമ്പോള്‍ വാഹനത്തിന് തകരാറു സംഭവിക്കുകയായിരുന്നു. വാഹനം പരിശോധിക്കുന്നതിനിടയില്‍ സഹിറുദ്ദീന്റെ അടുത്തേക്ക് ഒരു സംഘമാളുകളെത്തി ട്രക്കിലുള്ളത് എന്താണെന്ന് കാണണമെന്ന് പറയുകയും പിന്നീട് മര്‍ദിക്കുകയുമായിരുന്നു. പൊലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോഴും ഇവര്‍ മര്‍ദിക്കുന്നത് നിര്‍ത്തയിരുന്നില്ല.
ട്രക്കില്‍ കൂടെയുണ്ടായിരുന്നയാള്‍ പ്രദേശത്തു നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ബീഫ് കടത്തുകയാണെന്ന് ആരോപിച്ചാണ് മര്‍ദിച്ചതെന്ന് കൂടെയുണ്ടായിരുന്നയാള്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.