X

ചെങ്കോട്ടയില്‍ മുനിസിപ്പാലിറ്റി ജീവനക്കാരനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു

ചെങ്കോട്ട മുനിസിപ്പാലിറ്റി താൽക്കാലിക ജീവനക്കാരനെ പട്ടാപകൽ വെട്ടിക്കൊന്നു. വിശ്വനാഥപുരം സ്വദേശി രാജേഷിനെയാണ് വെട്ടികൊന്നത്. പ്രതികൾ പൊലീസ് പിടിയിലായി. കഴിഞ്ഞ മാർച്ചിൽ ചെങ്കോട്ട റയിൽവെ സ്റ്റേഷനിലെ ഐആർടിസി കാന്റീനിൽ താൽകാലിക ജീവനക്കാരനായിരുന്ന മന്ത്രമൂർത്തിയെ രാജേഷ് മർദ്ദിച്ചിരുന്നു.

തുടർന്ന് രാജേഷ് ചെങ്കോട്ട മുൻസിപാലിറ്റിയിൽ കരാർ അടിസ്ഥാനത്തിൽ ജോലിചെയ്തു വരുന്നതിനിടെയാണ് അക്രമം ഉണ്ടായത്.കഴിഞ്ഞ ദിവസം പകലാണ് പ്രതികൾ രാജേഷിനെ വെട്ടി കൊലപ്പെടുത്തിയത്. പൂർവ്വവൈരാഗ്യമാണ് കൊലയിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

കൊലപാതകവുമായി ബന്ധപ്പെട്ട് തിരുനൽവേലി സ്വദേശിയായ മന്ത്രിമൂർത്തി നാങ്കനേരി സ്വദേശിയാണ് മാരി എന്നിവരെ അമ്പാസമുദ്രത്തിൽവെച്ച് പോലീസ് പിടികൂടി.പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും നടത്തിയ റോഡ് ഉപരോധത്തിൽ നാല് മണിക്കൂർ ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു.

webdesk13: