ഇടുക്കി: പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. തോപ്രാംകുടി സ്കൂൾ സിറ്റി പെരുക്കൻകവല പുത്തൻപുരയ്ക്കൽ കുഞ്ഞേട്ടന്റെ ഇളയ മകൾ ഡീനു (35) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രിയിൽ 5 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയശേഷമാണു ഡീനു ജീവനൊടുക്കിയതെന്നു പൊലീസ് പറഞ്ഞു.
ഡീനുവിന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി സമീപവാസികള്‍ പറഞ്ഞു. അഞ്ചുമാസം മുന്‍പ് ഇവരുടെ ഭര്‍ത്താവും ആത്മഹത്യ ചെയ്തിരുന്നു. സംഭവത്തില്‍ അസ്വഭാവിക മരണത്തിനെതിരെ പൊലീസ് കേസ് എടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.