X

കോവിഡ് പേടിയെ തുടര്‍ന്ന് വിഷം കഴിച്ച അമ്മയും മകനും മരണപ്പെട്ടു

മധുര: കോവിഡിനെ ഭയന്ന് വിഷം കഴിച്ച് കുടുംബത്തിലെ അമ്മയും കുഞ്ഞും മരണപ്പെട്ടു. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം നടന്നത്. 23 വയസ്സുള്ള ജ്യോതികയും മൂന്ന് വയസ് പ്രായം വരുന്ന മകനുമാണ് മരിച്ചത്. കുടുംബത്തിലെ അഞ്ച് അംഗങ്ങള്‍ വിഷം കഴിച്ചതില്‍ മൂന്ന് പേര്‍ രക്ഷപ്പെട്ടിട്ടുണ്ട്.  കഴിഞ്ഞ മാസം ജ്യോതികയുടെ ഭര്‍ത്താവ് നാഗരാജ് കൂലിവേലക്കിടെ മരണപ്പെട്ടതിന് പിന്നാലെ കുടുംബത്തെ അത് മാനസികമായി തളര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ ജ്യോതികയ്ക്ക് കോവിഡ് ബാധിച്ചത് ജനുവരി 8നാണ്. ഇത് മറ്റുള്ളവരെയും ബാധിക്കുമെന്ന് ഭയന്നാണ് കുടുംബം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അയല്‍ക്കാര്‍ വിവരമറിയിച്ചതിന് പിന്നാലെ വീട്ടിലെത്തിയ പൊലീസുകാര്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പൊലിസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

 

Test User: