കോട്ടയത്ത് അമ്മയും രണ്ട് പെണ്‍മക്കളും പുഴയില്‍ ചാടി മരിച്ചു. പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്‌മോളും മക്കളുമാണ് മരിച്ചത്. അഞ്ചും രണ്ടും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളാണ് മരിച്ചത്.
ഇന്ന് ഉച്ചയോടെ കോട്ടയം പേരൂര്‍ കണ്ണമ്പുര കടവിലാണ് സംഭവം നടന്നത്. മൂവരും സ്‌കൂട്ടിയില്‍ കടവിലേക്ക് എത്തി ഇവിടെ കുറച്ചു സമയം ചിലവഴിച്ചിരുന്നു. അതിന് ശേഷമാണ് പുഴയിലേക്ക് ചാടിയത്. പുഴയിലേക്ക് ചാടിയ ഉടനെ നാട്ടുകാരെത്തി ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.
എന്നാല്‍ ആശുപത്രിയിലെത്തി അല്പസമയം കഴിഞ്ഞപ്പോഴേക്കും മൂന്നുപേരും മരിച്ചിരുന്നു. അഡ്വ. ജിസ്‌മോള്‍ ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയാണ്. മരണ കാരണം വ്യക്തമല്ല.