X

വയനാട്ടില്‍നിന്ന് കാണാതായ അമ്മയേയും അഞ്ച് മക്കളേയും ഗുരുവായൂരില്‍ കണ്ടെത്തി

വയനാട് കമ്പളക്കാടുനിന്നും കാണാതായ അമ്മയേയും അഞ്ച് മക്കളേയും ഗുരുവായൂരില്‍ കണ്ടെത്തി. കമ്പളക്കാട് കൂടോത്തുമ്മലില്‍ താമസിക്കുന്ന വിനിജയെയും മക്കളായ വൈഷ്ണവ് (12), വൈശാഖ് (11), സ്‌നേഹ (ഒന്‍പത്), അഭിജിത്ത് (അഞ്ച്), ശ്രീലക്ഷ്മി (നാല്) എന്നിവരെയാണ് കണ്ടെത്തിയത്. ഇവരെ പൊലീസ് കട്രോള്‍ റൂമിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.

സെപ്റ്റംബര്‍ 18 തിങ്കളാഴ്ച മുതലാണ് യുവതിയെയും മക്കളെയും കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കളുടെ പരാതി പൊലീസിലെത്തുന്നത്.
കൂടോത്തുമ്മലിലെ വീട്ടില്‍നിന്ന് മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയി എന്നാണ് പറഞ്ഞിരുന്നത്. മൊബൈല്‍ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്നാണ് കുടുംബം ഇവരെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയത്.

webdesk11: