പാലക്കാട് നിന്നും കാണാതായ പത്താം ക്ലാസുകാരനെ പാലക്കാട് റെയില്‍വെ സ്റ്റേഷന് സമീപത്തു നിന്നും കണ്ടെത്തി. മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.
അച്ഛന്‍ വഴക്ക് പറഞ്ഞതിനാണ് കൊല്ലങ്കോട് സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടില്‍ കത്തെഴുതിവെച്ച് ഇറങ്ങിപ്പോയത്.
പുലര്‍ച്ചെ അഞ്ചുമണിക്ക് രക്ഷിതാക്കള്‍ മുറിയില്‍ നോക്കിയപ്പോഴാണ് കുട്ടിയെ കാണാതായ വിവരം അറിയുന്നത്. വീട്ടുകാര്‍ ഉടന്‍ പൊലീസില്‍ വിവരം അറിയിച്ചു.
അച്ഛന്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് വീടുവിട്ട് ഇറങ്ങുന്നതെന്ന് കുട്ടി നോട്ടുബുക്കില്‍ എഴുതിയിട്ടുണ്ട്. വണ്ടി കവലയില്‍ വെക്കാമെന്നും അമ്മയുടെ ബാഗില്‍ നിന്ന് 1000 രൂപയും എടുത്തിട്ടുണ്ടെന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അമ്മയെ വിളിക്കാമെന്നും കത്തില്‍ എഴുതിയിട്ടുണ്ട്.