X

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പോക്‌സോ കേസില്‍ അച്ഛനും മകനും അറസ്റ്റില്‍

മേ​പ്പാ​ടി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ അച്ഛനും മകനും അറസ്റ്റില്‍. വ​ടു​വ​ൻ​ചാ​ൽ കാ​ടാ​ശ്ശേ​രി അ​മ്പ​ല​ശ്ശേ​രി വീ​ട്ടി​ൽ അ​ല​വി (69), ഇ​യാ​ളു​ടെ മ​ക​നാ​യ നി​ജാ​സ് (26) എ​ന്നി​വ​രെ​യാ​ണ് മേ​പ്പാ​ടി പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്എ​ച്ച്ഒ ​ബി കെ സി​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്തത്.

പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ നിരന്തരം ലൈംഗികാതിക്രമത്തിനിരയാക്കുകയും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കഠിനമായ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്‌തെന്നാണ് പരാതി.

ഇ​രു​വ​ർ​ക്കു​മെ​തി​രെ ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മം, പോ​ക്സോ ആ​ക്ടു​ക​ളി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം ര​ണ്ടു വ്യ​ത്യ​സ്ത കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ കെ കെ വി​പി​ൻ, ഹ​ഫ്സ്, ഷ​മീ​ർ, ഷ​ബീ​ർ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

webdesk14: